home hb about hb events

ഋഷിരാജ്‌സിങ് മടങ്ങുന്നു; സുരക്ഷാനിയമങ്ങള്‍ ഒടുങ്ങുന്നു

  [July 8th 2014] ഋഷിരാജ്‌സിങ് മടങ്ങുന്നു; സുരക്ഷാനിയമങ്ങള്‍ ഒടുങ്ങുന്നു

നിയമമില്ലാത്തതല്ല, നടപ്പാക്കാനുള്ള ആര്‍ജവമില്ലാത്തതാണ് സംസ്ഥാനത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമെന്ന് തെളിയുന്നു. ഗതാഗത സുരക്ഷാനിയമങ്ങള്‍ പഴയപടി ഒടുങ്ങുകയാണ്. നിയമം കര്‍ശനമായി പാലിച്ചാല്‍ അപകടനിരക്കും അതുമൂലമുള്ള മരണനിരക്കും കുറയ്ക്കാമെന്ന് തെളിയിച്ചതായിരുന്നു ഋഷിരാജ് സിങ്ങിന്റെ ഏറ്റവും വലിയ നേട്ടം. ട്രാന്‍േസ്​പാര്‍ട്ട് കമ്മീഷണറായിരുന്ന അദ്ദേഹം പദവിയില്‍നിന്ന് മാറുമ്പോള്‍ റോഡ് നിയമങ്ങളെല്ലാം പഴയപടിയായിത്തുടങ്ങിയെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഋഷിരാജ്‌സിങ് ഗതാഗതവകുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പുള്ള വര്‍ഷം സംസ്ഥാനത്തുണ്ടായത് 36,174 അപകടങ്ങള്‍. മരണം 4,286. അദ്ദേഹം ചുമതലയേറ്റശേഷമുള്ള ഒരുവര്‍ഷം നിയമം കര്‍ശനമായി. അപകടങ്ങള്‍ 35,215 ആയും മരണം 4258 ആയും കുറഞ്ഞു. പരിഷ്‌കരിച്ച പരിശോധനകളിലൂടെ സര്‍ക്കാരിന് പിഴയിനത്തില്‍ കിട്ടിയതാകട്ടെ മുന്‍ വര്‍ഷത്തേക്കാള്‍ 25 കോടി രൂപ അധികം. 2012-13ല്‍ 56.4 കോടി രൂപ കിട്ടിയ സ്ഥാനത്ത് തൊട്ടടുത്ത വര്‍ഷം ലഭിച്ചത് 81.5 കോടി. ഋഷിരാജ്‌സിങ് കര്‍ശനമാക്കിയ പരിഷ്‌കാരങ്ങള്‍ ഇവയാണ്: ബസ്സുകളിലും ഭാരവാഹനങ്ങളിലും അമിതവേഗം നിയന്ത്രിക്കാന്‍ വേഗപ്പൂട്ട് അനുസരിച്ചില്ലെങ്കില്‍ പിഴയിടുന്നതിനുപകരം ഫിറ്റ്‌നസ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം ബസ്സുകളിലെ ടി.വി, മ്യൂസിക് സംവിധാനം എന്നിവ എടുത്തുമാറ്റി എയര്‍ഹോണ്‍ ഒരു പരിധിവരെ തടഞ്ഞു സ്വകാര്യ, സര്‍ക്കാര്‍ വാഹനങ്ങളടക്കമുള്ളവയുടെ ചില്ലുകളിലെ കൂളിങ് ഫിലിം 90 ശതമാനവും നീക്കി ഹെല്‍മെറ്റ് ഇരുചക്രവാഹനമോടിക്കുന്നവരുടെ ശീലമാക്കി ലൈസന്‍സില്ലാതെയും മദ്യപിച്ചുമുള്ള ഡ്രൈവിങ്ങിന് നിരോധനം, ഇവ നിരീക്ഷിക്കാന്‍ സംവിധാനം, ലൈസന്‍സില്ലാത്തവര്‍ക്ക് വന്‍സംഖ്യ പിഴ, മദ്യപിച്ച് വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി, പിന്നിലിരിക്കുന്നവര്‍ക്കുകൂടി സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചു. ഇത് നടപ്പാകാത്തതിന്റെ പേരില്‍ അദ്ദേഹം പടിയിറങ്ങുമ്പോള്‍ നേരത്തെ കൊണ്ടുവന്ന മറ്റു നിഷ്‌കര്‍ഷകളും പടിയിറങ്ങിപ്പോകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു