home hb about hb events

സൂക്ഷിച്ചില്ലെങ്കില്‍ ഓടയില്‍ വീഴും

  [May 3rd 2014] സൂക്ഷിച്ചില്ലെങ്കില്‍ ഓടയില്‍ വീഴും

കാസര്‍കോട്: കാല്‍നടയാത്രക്കാര്‍ സൂക്ഷിക്കുക. കാസര്‍കോട് നഗരത്തില്‍ അങ്ങിങ്ങായി കുഴികളുണ്ട്. ഓവുചാലിന് മുകളിലെ തകര്‍ന്ന സ്ലാബ് ശ്രദ്ധിച്ചില്ലെങ്കില്‍ വീണ് പരിക്കുപറ്റുമെന്ന് ഉറപ്പ്. കാസര്‍കോട് നഗരത്തിലെ കുഴികളില്‍വീണ് നടുവൊടിഞ്ഞവര്‍ നിരവധിയാണ്. രാത്രിയാത്രക്കാരാണ് അതിലേറെയും. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തായലങ്ങാടിലെ സ്ലാബ് തകര്‍ന്നിട്ട് മാസങ്ങളായി. അധികൃതര്‍ ആരും അത് മാറ്റിയില്ല. കാലൊടിഞ്ഞവര്‍ കൂടിയപ്പോള്‍ നാട്ടുകാരും കടക്കാരും കുഴിയില്‍ തൂണ് സ്ഥാപിച്ച് ബോര്‍ഡെഴുതി. പാതാളം എന്നെഴുതിയ മുന്നറിയിപ്പ് കണ്ട് യാത്രക്കാര്‍ ഇപ്പോള്‍ വഴിമാറി നടക്കുന്നു.
ജില്ലാ ബാങ്കിന് സമീപം നായക്‌സ് റോഡില്‍ തകര്‍ന്ന സ്ലാബിനുമേല്‍ കല്ലുെവച്ച് മൂടിയ നിലയിലാണ്. കല്ലില്‍ത്തട്ടാതെ വഴിമാറിനടക്കുന്നവര്‍ വിടവില്‍ വീഴാതെ രക്ഷപ്പെടും. അധികൃതര്‍ ശ്രദ്ധിക്കുക; തകരാറായ സ്ലാബ് ഇനിയും നഗരത്തില്‍ അങ്ങിങ്ങായി ഉണ്ട്.