home hb about hb events

കാസര്‍ഗോഡ്‌ ജില്ലയെ കുറിച്ച്

  [May 1st 2014] കാസര്‍ഗോഡ്‌ ജില്ലയെ കുറിച്ച്

കാസര്‍ഗോഡ്‌ ജില്ല

കാസര്‍ഗോഡ്‌ കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസര്‍ഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടല്‍ വടക്ക്‌ കര്‍ണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂര്‍ ജില്ല എന്നിവയാണ്‌ കാസര്‍ഗോഡിന്റെ അതിര്‍ത്തികള്‍. മലയാളത്തിനു പുറമേ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ ശക്തമായ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. കാസര്‍ഗോഡിലെ സംസാരഭാഷയില്‍ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം. 1984 മെയ്‌ 24നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ് താലൂക്കുകള്‍ അടങ്ങുന്നതാണ് കാസര്‍ഗോഡ്‌ ജില്ല. (അവലംബം: മനോരമ )