home hb about hb events

കനക്കരംകോടി തറവാട് തെയ്യംകെട്ടുത്സവം 30 മുതല്‍ മെയ് മൂന്നുവരെ

  [April 29th 2014] കനക്കരംകോടി തറവാട് തെയ്യംകെട്ടുത്സവം 30 മുതല്‍ മെയ് മൂന്നുവരെ

കനക്കരംകോടി തറവാട് തെയ്യംകെട്ടുത്സവം നാളെ തുടങ്ങും

Posted on: 29 Apr 2014

കാസര്‍കോട്: ചെമ്മനാട് ആലിച്ചേരി കനക്കരംകോടി തറവാട് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശവും തെയ്യംകെട്ടുത്സവവും 30 മുതല്‍ മെയ് മൂന്നുവരെ നടക്കും.

30ന് രാവിലെ ഒമ്പതിന് ആചാര്യ വരവേല്പ് നടക്കും. 10.30ന് ചെമ്മനാട് മഹാവിഷ്ണു ദേവസ്ഥാനത്തുനിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. നാലിന് സമൂഹപ്രാര്‍ഥന എന്നിവ നടക്കും.
വ്യാഴാഴ്ച രാവിലെ 11ന് പരിവാരദൈവങ്ങളുടെ പ്രതിഷ്ഠ നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. വെള്ളിയാഴ്ച രാവിലെ ഏഴിന് കലശപൂജ. തുടര്‍ന്ന് അന്നദാനം. അഞ്ചരയ്ക്ക് ഭജന. രാത്രി എട്ടിന് തെയ്യംകൊടുക്കല്‍. രാത്രി ഒമ്പതിന് തെയ്യങ്ങളുടെ തുടങ്ങല്‍ നടക്കും. പത്തരയ്ക്ക് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചുതോറ്റവും 12.30ന് കുറത്തിയമ്മ തെയ്യത്തിന്റെ പുറപ്പാടും നടക്കും. ശനിയാഴ്ച പുലര്‍ച്ചെ നാലിന് പന്നിക്കുളത്ത് ചാമുണ്ഡിയമ്മയുടെ പുറപ്പാടും അഗ്നിപ്രവേശവും നടക്കും. പത്തുമണിക്ക് വിഷ്ണുമൂര്‍ത്തിയുടെയും പടിഞ്ഞാര്‍ ചാമുണ്ഡിയുടെയും പുറപ്പാട്. ഒരുമണിക്ക് അന്നദാനം. വൈകിട്ട് മൂന്നിന് ഗുളികന്‍തെയ്യം നടക്കും. 
പത്രസമ്മേളനത്തില്‍ ക്ഷേത്രംഭാരവാഹികളായ രവി ഈക്കോട്, കെ.രവീന്ദ്രന്‍ നായര്‍, കെ.നാരായണന്‍ നായര്‍, മണികണ്ഠന്‍, പി.സി.കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.