കോട്ടയംബസ് മുടങ്ങി: പ്രതിദിനം അരലക്ഷത്തോളം വരുമാന നഷ്ടം
[September 24th 2014]കാസര്‍കോട്: കാസര്‍കോട് ഡിപ്പോയില്‍നിന്നുള്ള കോട്ടയംബസ് സര്‍വീസ് പൂര്‍ണമായും മുടങ്ങി. ദിവസങ്ങളായി ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞദിവസം അതും തകരാറായതോടെ രാത്രിയാത്രയ്ക്കാര്‍ പെരുവഴിയില്‍ ആയിരിക്കുകയാണ്.
കാസര്‍കോട് ഡിപ്പോയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് കോട്ടയം ബസ്സിനാണ്. ദിവസവും മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ് വരുമാനം. എന്നാല്‍, മാറ്റാന്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇല്ലാത്തതിന്റെ പേരില്‍ കുറച്ചുദിവസമായി ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. അതിനിടയില്‍ തിങ്കളാഴ്ച ഡൈനാമോ കേടായതോടെ അത് കോഴിക്കോട് പിടിച്ചിട്ടിരിക്കുകയാണ്.
വൈകിട്ട് അഞ്ചുമണിക്കാണ് കാസര്‍കോട് ഡിപ്പോയില്‍നിന്ന് ബസ് കോട്ടയത്തിന് പുറപ്പെട്ടിരുന്നത്. പിറ്റേന്ന് രാവിലെ അഞ്ചിന് കോട്ടയത്തെത്തും. കോട്ടയത്തുനിന്ന് വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ നാലിന് കാസര്‍കോെട്ടത്തും. രാത്രിയില്‍ ഓടുന്ന സ്വകാര്യബസ്സുകളെ സഹായിക്കാനാണ് അറ്റകുറ്റപ്പണി വൈകിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.