ബലിപ്പെരുന്നാള്‍: കുവൈറ്റില്‍ 9 ദിവസം അവധി
[September 22nd 2014]കുവൈറ്റ് : ബലിപ്പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് 9 ദിവസം അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ അധിക അവധിയായി രണ്ട് ദിവസം കൂടി പ്രഖ്യാപിച്ചതോടെയാണിത്. ആഭ്യന്തര വകുപ്പ് മന്ത്രി ശെയ്ഖ് മുഹമ്മദ് അല്‍ അബ്ദുല്ലയാണ് അവധി പ്രഖ്യാപിച്ചത്. Eid-al-fitrഒക്ടോബര്‍ ആദ്യ വാരം അവധി തുടങ്ങും. ആഴ്ചയവസാന അവധിയും 4 ദിവസത്തെ ഈദ് അവധിയും കൂട്ടിയാണ് 9 ദിവസം അവധി ലഭിക്കുന്നത്. ഒക്ടോബര്‍ 3 മുതല്‍ 12 വരെയാകും അവധി.