നീവ "ചിങ്ങക്കതിർ 2014" ശ്രദ്ധേയമായി
[September 20th 2014]നീവയുടെ ഓണാഘോഷം "ചിങ്ങക്കതിർ 2014" വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദുബൈ ഇന്ത്യൻ അക്കാദമി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നീവയുടെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വ്യത്യസ്തത പുലർത്തി.
നാടിനെ സ്മരിക്കും വിധം കേരളീയ തനിമ വിളിച്ചോതിയ ഘോഷയാത്രയിൽ മുത്തുക്കുടയേന്തിയ വനിതകളും ബാലികമാരും മാവേലിയും ചെണ്ടവാദ്യവും പുലിക്കളിയും കൊണ്ട് സമൃദ്ധമായി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ അസോസിയെഷൻ പ്രസിഡണ്ട് ബാലകൃഷ്ണൻ തച്ചങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. നീവ പ്രസിഡണ്ട് മുരളീധരൻ നന്പ്യാർ നാരന്തട്ട അധ്യക്ഷം വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ഗണേഷ് അരമങ്ങാനം, വി.വി. ബാലകൃഷ്ണൻ, ജനാർദനൻ പുല്ലൂർ, രാജശേഖരൻ വെടിതറക്കാൽ, മണികണ്ഠൻ മേലത്ത്, മുരളിധരൻ നിട്ടൂർ, വത്സല മാധവൻ, പ്രോഗ്രാം കണ്‍വീനർ ജയപ്രസാദ് തുടങ്ങിയവർ ആശംസ നേർന്നു. സെക്രടറി പവിത്രൻ നിട്ടൂർ സ്വാഗതവും ട്രഷറർ രാഘവൻ മുങ്ങത്ത് നന്ദിയും പറഞ്ഞു.
കയ്യെഴുത്ത് മാഗസിൻ സിനിമ-സീരിയൽ ബാലതാരം മാളവിക നീവ ചെയർമാൻ വി. നാരായണൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. നീവ മെംബർമാരുടെ മക്കൾക്ക് ഏർപ്പെടുത്തിയ സ്കോളസ്റ്റിക് അവാർഡ് ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.
തുടർന്നു നടന്ന വിവിധ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും മികച്ച പ്രകടനം കാഴ്ച വെച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. വിശ്വംഭരൻ വെള്ളിക്കോത്ത് നയിച്ച സംഗീതനിശയിൽ ശരത്, ഗോപൻ എസ്.നായർ, സ്വരലയ, നൈസി, അനുശ്രുതി തുടങ്ങിയവർ അണിചേർന്നു.