മലയാളി നഴ്‌സുമാരുടെ മോചനം: കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് അഭിനന്ദനം
[July 7th 2014]
Posted on: 07 Jul 2014
കുവൈത്ത്: ആഭ്യന്തര സംഘര്‍ഷം അതിരൂക്ഷമായ ഇറാഖിലെ സംഘര്‍ഷമേഖലയായ തിക്രിതില്‍നിന്ന് വിമതര്‍ വിട്ടയച്ച 46 മലയാളി നഴ്‌സുമാര്‍ സുരക്ഷിതരായി നാട്ടിലെത്തിയതില്‍ കേന്ദ്ര-കേരളാ സര്‍ക്കാരുകളും, ഇവരുടെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് വെല്‍ഫെയര്‍ കേരള, കുവൈത്ത് അഭിപ്രായപ്പെട്ടു. കണ്ണീരും കയ്യുമായി ദിവസങ്ങളോളം തീ തിന്നേണ്ടി വരുമായിരുന്ന അവരുടെ കുടുംബങ്ങളുടെ ആഹ്‌ളാദത്തില്‍ നമുക്കും പങ്കു ചേരാം.
വിജയിച്ചത് മുന്‍വാതില്‍ നയതന്ത്രമോ പിന്‍വാതില്‍ നയതന്ത്രമോ എന്നത് അപ്രസക്തമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും പ്രശ്‌നത്തിന്റെ ഗൌരവം മനസ്സിലാക്കി അടിയതിരമായി ഇടപെട്ടത് ആശ്വാസകരമാണ്.ഇറാക്കില്‍ ദിവസങ്ങളായി ബന്ദികളാക്കപ്പെട്ട തൊഴിലാളികളുടെയും, സുരക്ഷിതരായി നാട്ടിലെത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ ഇതര ഇന്ത്യക്കാരുടെയും മോചനത്തിന് ഇതേ ജാഗ്രതയും ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും, നഴ്‌സുമാരുടെ കാര്യത്തില്‍ വിമതരുടെ ഭാഗത്ത്‌നിന്നുമുണ്ടായ അനുകൂല സമീപനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും വെല്‍ഫെയര്‍ കേരള, കുവൈത്ത് ആവശ്യപ്പെട്ടു.