മരുപ്രദേശത്തുനിന്ന് മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി
[June 5th 2014]ദമാം: കുവൈത്തിലേക്ക് തൊഴില്‍വിസയില്‍ എത്തി സൗദിയിലെ കണ്ണെത്താത്ത മരുപ്രദേശത്ത് ഒട്ടക ഇടയനായി കഴിയാന്‍ വിധിക്കപ്പെട്ട നാലംഗ മലയാളിസംഘത്തിലെ ഒടുവിലത്തെളെക്കൂടി കഴിഞ്ഞദിവസം സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. നീലേശ്വരം എരിക്കുളം മൂലൈപള്ളി പാലക്കില്‍ കുഞ്ഞമ്പുവിന്റെ മകന്‍ പുലിക്കോടന്‍ വീട്ടില്‍ സന്തോഷിനെയാണ് (32) രക്ഷപ്പെടുത്തിയത്.
സൗദിയിലെ അതിരുകാണാത്ത മണല്‍ക്കാട്ടിലെ 60 കിലോമീറ്ററോളം അന്തര്‍ഭാഗത്തുനിന്നാണ് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ സന്തോഷിനെ പുറംലോകത്തേക്ക് മടക്കിക്കൊണ്ടുവന്നത്. സൗദിയിലെ അതിര്‍ത്തി പ്രദേശമായ ഖഫ്ജിയിലെ എമിഗ്രേഷന്‍ അധികൃതര്‍ക്കുമുമ്പാകെ കീഴടങ്ങിയ സന്തോഷ് നാട്ടിലേക്ക് മടങ്ങാന്‍വേണ്ടി എംബസിയില്‍നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നേടാനുള്ള ശ്രമത്തിലാണ്.
MATHRUBHUMI NEWS