ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റും - പ്രധാനമന്ത്രി
[June 5th 2014]ന്യൂഡല്‍ഹി : രാജ്യത്തെ സാധാരണക്കാരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പതിനാറാമത് ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന്റെ പ്രാരംഭദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ രാജ്യത്തെ ജനങ്ങള്‍ 16-ാമത് ലോക്‌സഭയെ തിരഞ്ഞെടുത്തു. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അവരുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കുന്നു. രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ശുഭാശംസകള്‍ നേരുന്നതായും മോദി പറഞ്ഞു.