മോദിയും അദ്വാനിയും സോണിയയും ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
[June 5th 2014]ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയിലെ അംഗമായി മോദിയും അദ്വാനിയും സോണിയയും സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടൈം സ്പീക്കര്‍ കമല്‍നാഥിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും സത്യപ്രതിജ്ഞ ചെയ്തു.
പിന്നാലെ സത്യപ്രതിജ്ഞ നടന്നത് കേന്ദ്രമന്ത്രിമാരുടേതാണ്. അതിനുശേഷം അക്ഷരമാലാ ക്രമത്തില്‍ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.