home hb about hb events

കന്യകടാക്കീസിന് രാജ്യാന്തര അംഗീകാരം

  [May 17th 2014] കന്യകടാക്കീസിന് രാജ്യാന്തര അംഗീകാരം

 

തിരു: വിഖ്യാതമായ ന്യുയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ മലയാളസിനിമ "കന്യകടാക്കീസി"് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ദേശീയപുരസ്കാര ജേതാവായ കെ ആര്‍ മനോജ് സംവിധാനംചെയ്ത ആദ്യ കഥാചിത്രമായ കന്യകടാക്കീസ് മേളയില്‍ മത്സരിച്ച ഏക മലയാള സിനിമയായിരുന്നു.

 

ഇന്തോ-അമേരിക്കന്‍ അര്‍ട്സ് കൗണ്‍സിലാണ് പുരസ്കാരം നല്‍കുന്നത്. ഇന്ത്യയില്‍ പോയ വര്‍ഷമിറങ്ങിയ മികച്ച സ്വതന്ത്രസിനിമകളാണ് മേളയില്‍ മത്സരത്തിനെത്തുന്നത്. ഗോവന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമവിഭാഗത്തില്‍ ഉദ്ഘാടനചിത്രമായിരുന്നു കന്യകടാക്കീസ്. പ്രമുഖ കഥാകൃത്ത് പി വി ഷാജികുമാറിന്റെ ചെറുകഥയെ അധികരിച്ച് കെ ആര്‍ മനോജും രഞ്ജിനി കൃഷ്ണനും പി വി ഷാജികുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

 

നിരവധി രാജ്യാന്തര മേളകളില്‍ സിനിമ ഇതിനോടകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നടി ഗീതു മോഹന്‍ദാസ് സംവിധാനംചെയ്ത ഹിന്ദിചിത്രം "ലായേഴ്സ് ഡയസ്" മേളയില്‍ മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള പുരസ്കാരം നേടി.

- See more at: http://deshabhimani.com/newscontent.php?id=455183#sthash.mpsplhgw.dpuf