കരുണാകരന് അഞ്ചര ശതമാനം വോട്ട് കുറഞ്ഞു; സിദ്ദിഖിനും സുരേന്ദ്രനും കൂടി
[May 17th 2014]കാസര്‍കോട്: വാശിയേറിയ ത്രികോണമത്സരത്തില്‍ കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കരുണാകരന് കഴിഞ്ഞതവണത്തേതിനെക്കാള്‍ 5.46 ശതമാനം വോട്ട് കുറഞ്ഞു. അതേസമയം യു.ഡി.എഫിന്റെ അഡ്വ. ടി.സിദ്ദിഖിനും ബി.ജെ.പി.യുടെ കെ.സുരേന്ദ്രനും വോട്ട് കൂടുകയും ചെയ്തു.
ആകെ പോള്‍ചെയ്ത വോട്ടിന്റെ 39.54 ശതമാനമാണ് പി.കരുണാകരന് കിട്ടിയത്. കഴിഞ്ഞതവണ കരുണാകരന് 45 ശതമാനം വോട്ട് ലഭിച്ചിരുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ 5.46 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സിദ്ദിഖ് 38.83 ശതമാനവും സുരേന്ദ്രന്‍ 17.75 ശതമാനവും വോട്ട് നേടി. യു.ഡി.എഫിന് കഴിഞ്ഞതവണത്തേതിനെക്കാള്‍ 1.83 ശതമാനം വോട്ടിന്റെ വര്‍ധനയുണ്ടായപ്പോള്‍ ബി.ജെ.പി.ക്ക് 3.75 ശതമാനമാണ് കൂടിയത്. 2009-ല്‍ സുരേന്ദ്രന് 14 ശതമാനം വോട്ടായിരുന്നു ഉണ്ടായിരുന്നത്.