കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈ
[May 16th 2014]*കോണ്‍ഗ്രസ്സിന്റെ 46 സീറ്റില്‍ എട്ടും കേരളത്തില്‍ നിന്ന്
*കണ്ണൂര്‍, ഇടുക്കി, ചാലക്കുടി, തൃശ്ശൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു
*സി.പി.എമ്മിന് അഞ്ചു സീറ്റും സി.പി.ഐക്ക് ഒന്നും
*ഇടതുസ്വതന്ത്രരായ ഇന്നസെന്റിനും(ചാലക്കുടി), ജോയ്‌സ് ജോര്‍ജിനും(ഇടുക്കി) അട്ടിമറിജയം
*പഴയ ഇടതുസഹയാത്രികന്‍ എന്‍.കെ പ്രേമചന്ദ്രന് കൊല്ലത്ത് തകര്‍പ്പന്‍ വിജയം
*ഉയര്‍ന്ന് ഭൂരിപക്ഷം മലപ്പുറത്ത് ലീഗ് നേതാവ് ഇ.അഹമ്മദിന്. 1,94,739 വോട്ട്
*കുറഞ്ഞ ഭൂരിപക്ഷം വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്;3306
*ഇ.അഹമ്മദിനു പുറമെ ജോസ് കെ. മാണിക്കും(കോട്ടയം), എം.ബി. രാജേഷിനും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം
*കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായില്ല
*തിരുവനന്തപുരത്ത് ശശി തരൂരിന് ഫോട്ടോ ഫിനിഷ് ജയം. വോട്ടെണ്ണലിന്റെ ഭൂരിഭാഗം ഘട്ടങ്ങളിലും ബി.ജെ.പി നേതാവ് ഒ.രാജഗോപാലായിരുന്നു ഇവിടെ മുന്നില്‍. രാജഗോപാല്‍ 2,82,336 വോട്ട് പിടിച്ചു. ഇടതു സ്വതന്ത്രന്‍ ബെന്നറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു
*ലീഗ് കോട്ടയായ പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 82000 വോട്ടിന് ജയിച്ച ഇ.ടിക്ക് ഇക്കുറി ലഭിച്ചത് 25410 വോട്ടിന്റെ ഭൂരിപക്ഷം മാത്രം
*സി.പി.എം മേധാവിത്വമുള്ള കോഴിക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് എം.പി എം.കെ രാഘവന് തിളക്കമാര്‍ന്ന ജയം
*വടകരയില്‍ ആര്‍.എം.പിയുടെ വോട്ട് കുറഞ്ഞു.
*വയനാട്ടില്‍ കഴിഞ്ഞ തവണ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എം.ഐ ഷാനവാസിന് ഇക്കുറിയത് 20000 വോട്ടായി കുറഞ്ഞു.
*കാസര്‍കോട്ട് സി.പി.എം നേതാവ് പി.കരുണാകരന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു
*ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ 2,55,076 വോട്ട് സ്വന്തമാക്കി. ഏറണാകുളത്ത് മത്സരിച്ച അനിത പ്രതാപ് 51,517 വോട്ടും തൃശ്ശൂരില്‍ സാറാ ജോസഫ് 44,638 വോട്ടും നേടി.