ബസ് യാത്ര; മിനിമംകൂലി ഏഴുരൂപയാക്കി
[May 15th 2014]തിരുവനന്തപുരം: കുറഞ്ഞ ബസ് യാത്രാക്കൂലി ആറില്‍ നിന്ന് ഏഴുരൂപയാക്കി. ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളിലെ മിനിമം കൂലി രണ്ടുരൂപ കൂട്ടി 10 രൂപയാക്കി. ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കിലോമീറ്ററിന് 58 പൈസയെന്നത് 64 പൈസയാക്കി. സൂപ്പര്‍ഫാസ്റ്റില്‍ 13 രൂപയും സൂപ്പര്‍ എക്‌സ്പ്രസ്സില്‍ 20 രൂപയുമാണ് മിനിമം കൂലി. എയര്‍ കണ്ടീഷന്‍ഡ്, വോള്‍വോ ബസ്സുകളുടേത് 35 ല്‍ നിന്ന് 40 രൂപയാക്കി. വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാക്കൂലിയില്‍ മാറ്റമില്ല. മെയ് 20 മുതല്‍ പുതിയ നിരക്ക് നിലവില്‍വരും.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് മന്ത്രിസഭ നിരക്ക് വര്‍ദ്ധിപ്പിച്ചതെന്ന് ഗതാഗതവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ രാമചന്ദ്രന്‍ കമ്മീഷനോട് തന്നെ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിക്ക് നിരക്ക് വര്‍ദ്ധനയിലൂടെ ദിവസം 50 ലക്ഷം രൂപയാണ് അധികം പ്രതീക്ഷിക്കുന്നത്. ഫെയര്‍സ്റ്റേജില്‍ മാറ്റം വരുത്തിയിട്ടില്ല.
വിവിധ സര്‍വീസുകളില്‍ മിനിമം കൂലിയില്‍ 15.61 ശതമാനവും കിലോമീറ്റര്‍ നിരക്കില്‍ 10.16 ശതമാനവും ശരാശരി വര്‍ദ്ധനയുണ്ട്. രണ്ടുംകൂടി ചേരുമ്പോള്‍ യാത്രാക്കൂലിയില്‍ 12.88 ശതമാനം വര്‍ദ്ധനയുണ്ടാവും. പുതുതായി തുടങ്ങുന്ന മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ക്ക് കിലോമീറ്റര്‍ നിരക്ക് 1.91 രൂപയാണ്. മറ്റ് പോംവഴിയില്ലാത്തതുകൊണ്ടാണ് നിരക്കുകള്‍ കൂട്ടേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു. 2012ലാണ് അവസാനമായി നിരക്ക് കൂട്ടിയത്. അന്ന് ഒരുലിറ്റര്‍ ഡീസലിന് കെ.എസ്.ആര്‍.ടി.സി നല്‍കേണ്ടിയിരുന്നത് 48.75 രൂപയായിരുന്നു. ഇപ്പോള്‍ 59.56 രൂപയായി. പെന്‍ഷന്‍ ബാധ്യത ഇപ്പോള്‍ 93 കോടിയാണ്. ഇത് കാലക്രമത്തില്‍ കൂടും. പെന്‍ഷന്‍ ബാധ്യതയില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ എല്‍.ഐ.സിയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. നവീകരണ പാക്കേജും നടപ്പാക്കും -മന്ത്രി അറിയിച്ചു.
ബസ് യാത്രാക്കൂലി വര്‍ധന ഒറ്റനോട്ടത്തില്‍സര്‍വീസ്
സിറ്റി, ടൗണ്‍, മൊഫ്യൂസില്‍ ഓര്‍ഡിനറി
സിറ്റി ഫാസ്റ്റ്
ഫാസ്റ്റ് പാസഞ്ചര്‍ / ലിമിറ്റഡ് സ്റ്റോപ്പ്
സൂപ്പര്‍ ഫാസ്റ്റ്
സൂപ്പര്‍ എക്‌സ്പ്രസ്
സൂപ്പര്‍ ഡീലക്‌സ്
ലക്ഷ്വറി, ഹൈടെക്, എ.സി. ബസ്സുകള്‍
വോള്‍വോ
മിനിമം കൂലി (ബ്രാക്കറ്റില്‍ പഴയത്)
7 രൂപ (6.00)
7 രൂപ (6.00)
10 രൂപ (8.00)
13 രൂപ (12.00)
20 രൂപ (17.00)
28 രൂപ (25.00)
40 രൂപ (35.00)
40 രൂപ (35.00)
കിലോമീറ്റര്‍ നിരക്ക് (ബ്രാക്കറ്റില്‍ പഴയത്)
64 പൈസ (58)
64 പൈസ (62)
68 പൈസ (62)
72 പൈസ (65)
77 പൈസ (70)
88 പൈസ (80)
110 പൈസ (100)
130 പൈസ (120)
Mathrubhumi News