അതിവേഗ യാത്രയ്ക്ക് ദുബൈയില്‍ ഇനി പോഡ് കാറുകളും
[May 7th 2014]
എക്സ്പൊ 2020ക്ക് മുന്നോടിയായി വിവിധയിനം നൂതന ഗതാഗത മാര്‍ഗങ്ങള്‍ നടപ്പില്ലാക്കുന്നതിന്‍റെ ഭാഗമായി പോഡ് കാറുകള്‍ (പി.ആര്‍.ടി) ദുബായിക്ക് ഇനി സ്വന്തമാകുന്നു. ആദ്യ ഘട്ടത്തില്‍ കരാമ സബില്‍ ഭാഗത്താണ് പോഡ് കാറുകള്‍ ഓടി തുടങ്ങുക.ഓരോറ്റ ട്രെയിന്‍ ശ്രിംഖലയില്‍ ബന്ധിച്ച ട്രാക്കുകളില്‍ ഓടുന്ന അതിവേക കാറുകളാണ് പോഡ് കാറുകള്‍.ഓരോ കാറുകളില്‍ മൂന്ന് മുതല്‍ ആറു വരെ ആളുകള്‍ക്ക് ഇരിക്കുവാനുള്ള സൗകര്യം ഉണ്ടാകും.നിലവില്‍ ലണ്ടനിലും,അമേരിക്കയിലുമാണ് പോഡ് കാറുകള്‍ സര്‍വീസ് നടത്തുന്നത്.സബില്‍ പ്രദേശത്ത് പി.ആര്‍.ടി പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനകം തുടങ്ങും. NTV NEWS