ദുബൈയില്‍ ഇനി ബട്ടര്‍ ഫ്ലൈ പാര്‍ക്കും
[May 7th 2014]ദുബൈയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായ് ഒരുങ്ങുന്നു.മിറക്കിള്‍ ഗാര്‍ഡനില്‍ സ്ഥാപിച്ച പാര്‍ക്ക് രണ്ടാഴ്ച്ചയക്കകം തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.50,000 ചതുരശ്രയടി വിശാലതയില്‍ ഒന്‍പത് കുംഭങ്ങള്‍ ഒരുക്കിയാണ് ചിത്രശലഭങ്ങളെ കുടിയിരുത്തുയിട്ടുള്ളത്.വിവിധ ഇനത്തിലുള്ള എകദേശം 35,000ചിത്രശലഭങ്ങളെ പാര്‍ക്കില്‍ ദര്‍ശിക്കാന്‍ സാധിക്കും.പൂമ്പാറ്റാകള്‍ക്ക് ആയുസ്സ് കുറവായതിനാല്‍ പുതിയ പൂമ്പാറ്റകളെ വിരിയിച്ചേടുക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടിണ്ട്.മൂന്നര കോടി ചിലവഴിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിട്ടുള്ളത്.വളരെയധികം വ്യത്യസ്തതകളോടെ നിര്‍മ്മിച്ചിട്ടുള്ള ചിത്രശലഭ പാര്‍ക്ക് ഏവരെയും ആകര്‍ഷിക്കുമെന്ന് പ്രൊജക്റ്റ് മാനേജര്‍ ഫര്‍ഹാന്‍ ഷഹസാദ് പറഞ്ഞു. NTV NEWS