കോടോത്ത് തറവാട് കളിയാട്ടം അഞ്ചിന് തുടങ്ങും
[May 3rd 2014]കാസര്‍കോട്: കോടോത്ത് തറവാട് വരിക്കുളം മീത്തല്‍വീട് കളിയാട്ടം 5, 6, 7 തീയതികളില്‍ നടക്കും. നാലിന് വൈകിട്ട് കുളങ്ങരയില്‍ ഉദയാസ്തമനപൂജ നടത്തും. തുടര്‍ന്ന് രാത്രി മീത്തല്‍വീട്ടില്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി തെയ്യങ്ങളുടെ തിടങ്ങലാണ്. മെയ് 5, 6, 7 തീയതികളില്‍ പകല്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും. മെയ് 7നാണ് കോടോത്ത് ചാമുണ്ഡിയുടെ തിരുമുടി ഉയരുക. (Mathrubhumi News)