ചെര്‍ക്കള-ജാല്‍സൂര്‍ റോഡിലെ പൂച്ചക്കണ്ണുകള്‍ അടഞ്ഞു
[May 1st 2014]
മുള്ളേരിയ: ചെര്‍ക്കള-ജാല്‍സൂര്‍ റോഡില്‍ സുരക്ഷിതത്വത്തിനായി സ്ഥാപിച്ച പൂച്ചക്കണ്ണുകള്‍ (കാറ്റ് ഐ) ഇളകിപ്പോയി. രണ്ടുവര്‍ഷം മുമ്പാണ് ചെര്‍ക്കളയില്‍നിന്ന് പഞ്ചിക്കല്ലുവരെ സംസ്ഥാനപാതയില്‍ 39.18 കിലോമീറ്റര്‍ സുരക്ഷിതത്വ ഉപകരണങ്ങള്‍ സ്ഥാപിച്ചത്. റോഡിന് മധ്യത്തിലും അപകടമേഖലയില്‍ അരികിലും വെള്ള, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള റിഫ്‌ലക്ടര്‍ ആണിത്. വാഹനത്തിന്റെ പ്രകാശത്തില്‍ തിളങ്ങുന്ന പൂച്ചക്കണ്ണ് രാത്രി യാത്രകളില്‍ സൂരക്ഷിതത്വത്തിന് സഹായിച്ചിരുന്നു.
സ്ഥാപിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ സുരക്ഷാ ഉപകരണങ്ങളും ബോര്‍ഡുകളും പലതും നശിച്ചു. കൊടുംവളവുകള്‍ ഒരുപാടുള്ള ബോവിക്കാനംമുതല്‍ പഞ്ചിക്കല്‍ ഭാഗങ്ങളില്‍ നേരത്തേ അപകടം പതിവായിരുന്നു. റോഡരികിലുള്ള സുരക്ഷാഭിത്തികള്‍ പലതും കാട് വളര്‍ന്ന് കാണാതായി. അതിലുള്ള റിഫ്‌ലക്ടറും ഉപയോഗമില്ലാതായി.
സ്ഥിരം അപകടം സംഭവിക്കുന്ന കോട്ടൂര്‍ വളവിന്റെ മധ്യത്തില്‍ വാഹനങ്ങള്‍ ഇടിച്ചാലും പൂര്‍വസ്ഥിതിയിലാകുന്ന ഫ്ലക്‌സിബിള്‍ ഡിവൈഡര്‍ സ്ഥാപിച്ച് മാസങ്ങള്‍ക്കകം വാഹനം തട്ടിത്തകര്‍ന്നു. ബാംഗ്ലൂരിലേക്കുള്ളതായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ ഒരുപാട് ആശ്രയിക്കുന്ന റോഡാണിത്. Mathubhumi news