കല്ല്യോട്ട് ഭഗവതിക്ഷേത്ര കഴകം; ബ്രഹ്മകലശോത്സവത്തിന് ഒരുക്കങ്ങളായി
[May 1st 2014]പെരിയ: കല്ല്യോട്ട് ഭഗവതിക്ഷേത്ര കഴകത്തിലെ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ ഉത്സവത്തിന് ഒരുക്കങ്ങളായി. ഭഗവതിക്ഷേത്ര കഴകത്തിന് അഞ്ച്‌കോടി രൂപ ചെലവിട്ട് ക്ഷേത്ര സമുച്ചയങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 20മുതല്‍ 30വരെ തീയതികളിലായി നടക്കുന്ന പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മന്ത്രിമാരും സാംസ്‌കാരിക നായകരും കല്യോട്ട് എത്തുന്നുണ്ട്. 19ന് ജില്ലയിലെ മുഴുവന്‍ യാദവസഭ യൂണിറ്റുകളില്‍നിന്നും ഇതര ദേവസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ പങ്കെടുക്കുന്ന കലവറനിറയ്ക്കല്‍ ഘോഷയാത്രകള്‍ നടക്കും.
20ന് ഉച്ചയ്ക്ക് ഒന്നിന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി ആദ്ധ്യാത്മിക സദസ്സ്, ആചാര്യ സ്ഥാനിക സംഗമം, സാംസ്‌കാരിക സമ്മേളനം, വനിതാ സംഗമം, പൂരക്കളി സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. 30ന് കേല്ല്യാട്ട് ഭഗവതിയുടെ ബിംബപ്രതിഷ്ഠ നടക്കും. ൈവകിട്ട് ലക്ഷംദീപം തെളിയിക്കലോടെ നവീകരണ ബ്രഹ്മകലശോത്സവം സമാപിക്കും. രണ്ടിന് രാവിലെ 11ന് തിരുമുറ്റപ്പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങ് നടക്കും. MATHRUBHUMI NEWS