
ആര്‍.ടി.എ. യുടെ ഷാര്‍ജ ദുബായ് ബസ് ചാര്‍ജ് ഇന്നുമുതല്‍ 10 ദിര്‍ഹം
[May 1st 2014]
ഷാര്‍ജ: ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) യുടെ കീഴിലുള്ള ഷാര്‍ജ- ദുബായ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. നിലവില്‍ ഒരു ദിശയിലേക്കുള്ള ചാര്‍ജ് ഏഴ് ദിര്‍ഹത്തില്‍ നിന്നും 10 ദിര്‍ഹമായാണ് വര്‍ധിപ്പിക്കുന്നത്. ഇത് മെയ് ഒന്ന് മുതല്‍ നിലവില്‍ വരും
എന്നാല്‍ റാഷിദിയ, അല്‍ ഖിസൈസ് തുടങ്ങിയ ദുബായ് മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്ന ഷാര്‍ജ ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇന്റര്‍സിറ്റി ബസ്സുകള്‍ക്ക് വര്‍ധന ബാധകമായിരിക്കില്ലെന്ന് ഷാര്‍ജ ഗതാഗത വകുപ്പ് ഡയറക്ടര്‍ റാഷിദ് മഹബൂബ് പറഞ്ഞു. ദുബായ് ആര്‍.ടി.എ.യുടെ കീഴിലുള്ള ബസ്സുകള്‍ ഷാര്‍ജയില്‍ നിന്നും ബര്‍ ദുബായ്, യൂനിയന്‍, അബുഹൈല്‍ മെട്രോ സ്റ്റേഷനുകള്‍, ദേര സിറ്റി സെന്റര്‍, സത് വ, സബ് ക്ക ( 303, 303 എ , 304, 306, 307, 307 എ) എന്നിങ്ങനെ ആറ് റൂട്ടുകളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
ദുബായ് ആര്‍.ടി.എ. ബസ്സുകളില്‍ ടിക്കറ്റുകള്‍ നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് യാത്രചെയ്യുന്നത്. കൂടാതെ നാഷണല്‍ ബാങ്ക് ഓഫ് ദുബായിയുമായി ചേര്‍ന്ന് പുറത്തിറക്കിയ സ്മാര്‍ട്ട് കാര്‍ഡ് വഴിയും പണമടയ്ക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും ഒരു ദിവസം 20,000-ത്തോളം യാത്രക്കാര്‍ മറ്റ് എമിറേറ്റുകളിലേക്ക് ബസ് മാര്‍ഗം യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 2013-ല്‍ 50 ലക്ഷം പേര്‍ ഇങ്ങനെ യാത്ര ചെയ്‌തെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചാര്‍ജ് വര്‍ധിപ്പിക്കുന്നതോടൊപ്പം യാത്രക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം പോലുള്ള കൂടുതല്‍ സൗകര്യങ്ങളും ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആര്‍.ടി.എ. എങ്കിലും ദുബായില്‍ ജോലി ചെയ്യുകയും ഷാര്‍ജയില്‍ താമസിക്കുകയും ചെയ്യുന്ന ചെറിയ ശമ്പളക്കാരായ സാധാരണക്കാര്‍ക്ക് പുതിയ ചാര്‍ജ് വര്‍ധന വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് .
(Mathrubhumi news)