നാഷണല്‍ പെയിന്റില്‍ രണ്ട് പാതകള്‍ കൂടി തുറന്നു
[May 1st 2014]ഷാര്‍ജ: ഷാര്‍ജ-ദുബായ് ഹൈവേയില്‍ ഉള്‍പ്പെടുന്ന നാഷണല്‍ പെയിന്റ് പാലത്തിന്റെ രണ്ട് പാതകള്‍ കൂടി ഗതാഗതത്തിനായി തുറന്നു. ഷാര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള പാതകളാണ് തുറന്നത്. ഇതുവഴി ദുബായിലേക്കുള്ള യാത്രയില്‍ 40 മിനിറ്റോളം ലഭിക്കാനാകുമെന്ന് ആദ്യദിനത്തില്‍ യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഫിബ്രവരിയിലാണ് നവീകരിച്ച നാഷണല്‍ പെയിന്റ് പാലം ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തത്. നിര്‍മാണത്തിലിരിക്കുന്ന രണ്ട് പാതകള്‍ കൂടി തുറക്കാനുണ്ട്. ഇവ കൂടി ഗതാഗത യോഗ്യമാകുന്നതോടെ നാഷണല്‍ പെയിന്റ് പ്രദേശത്തെ ഗതാഗതക്കുരുക്ക് ഏതാണ്ട് പൂര്‍ണമായും പരിഹരിക്കപ്പെടും. നേരത്തേ, നാലു വരികളുള്ള ഷാര്‍ജ-ദുബായ് ഹൈവേ നാഷനല്‍ പെയിന്റിന് അടുത്തെത്തുമ്പോള്‍ രണ്ടുവരിപ്പാതയായി ചുരുങ്ങുന്നത് ഏറെ നേരത്തെ ഗതാഗതക്കുരുക്കിനാണ് കാരണമായിരുന്നത്.
(MATHRUBHUMI NEWS)