ബേക്കൽകോട്ടയെ കുറിച്ച്...
[May 1st 2014]ബേക്കൽകോട്ടയെ കുറിച്ച്...
കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണിത്. ഏറ്റവും മെച്ചമായി സംരക്ഷിക്കപ്പെടുന്ന കോട്ടയും ഇതു തന്നെ. കടലിനോടുളള ഇതിന്റെ സാമീപ്യം മറ്റ് പല കോട്ടകള്‍ക്കും ഇല്ലാത്ത പ്രതിരോധ പ്രാധാന്യം ഒരിക്കല്‍ ഇതിന് നല്‍കിയിരുന്നു. ഇന്നത് കടല്‍ത്തീരത്തെ ശാന്തഗംഭീരമായി നീഭവിച്ച ഭൂതകാലം പോലെ കാണികളെ കീഴടക്കുന്നു. 35 ഏക്കര്‍ ഹരിത ഭൂമിയില്‍ കടലിന് അഭിമുമായി കോട്ട ബേക്കല്‍ കോട്ടയാണിത്.
ബേക്കല്‍ കോട്ട 16 ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചുവെന്നാണ് കരുതപ്പെടുന്നത്. ശിവപ്പ നായ്കാണ് ഇതു പണിതത് എന്നു കരുതുന്നു. എന്നാല്‍ കോലത്തിരി രാജാക്കന്മാരില്‍ നിന്നും ശിവപ്പ നായ്ക്ക് പിടിച്ചെടുത്തതാണ് ഈ കോട്ട എന്നും പറയുന്നുണ്ട്. ഏകദേശം 1763 ഓടെ കോട്ട മൈസൂറിലെ ഹൈദര്‍ അലിയുടെ നിയന്ത്രണത്തിലായി. പിന്നീട് പുത്രന്‍ ടിപ്പു സുല്‍ത്താന്റെ അധീനതയിലും. ബ്രീട്ടീഷുകാരുടെ കാലത്ത് കോട്ട അവരുടേതായി.കോട്ടയിലെ തുരങ്കങ്ങളും നിരീക്ഷണ ഗോപുരവും സന്ദര്‍ശകരുടെ കോട്ടയിലെ കൌതുകങ്ങളാകുന്നു. കോട്ടയോട് വളരെ അടുത്തായി ഹനുമാൻ ക്ഷേത്രവും പുരാതനമായ മോസ്ക്കുണ്ട്. ടിപ്പു സുല്‍ത്താനാണ് ഈ ദേവാലയം പണികഴിപ്പിച്ചത് എന്നു കരുതുന്നു. വലിയ പീരങ്കിയും കോട്ടയില്‍ ഉണ്ട്.
കോട്ടയിലെ ഏറ്റവും മനോഹര ദൃശ്യം കടല്‍ തന്നെയാണ്. കോട്ടയും കടലും ഒരുമിച്ചു നല്‍കുന്ന ആഹ്ളാദം അപൂര്‍വമാണ്. കടല്‍തീരവും ടൂറിസ്റ്റുകളുടെ ആകര്‍ണമാണ്. അക്വാ പാര്‍ക്കില്‍ ബോട്ടിങ് സൌകര്യവുമുണ്ട്. പെഡല്‍ ബോട്ടും വാട്ടര്‍ സൈക്കിളും ഇവിടെ സവാരിക്കു കിട്ടും. റോഡ് മാര്‍ഗം ബാംഗൂര്‍ നിന്നും എട്ട് മണിക്കൂറും മംഗലാപുരത്തു നിന്നും ഒന്നര മണിക്കൂറും ദൂരമുണ്ട് ഇവിടേയ്ക്ക്. കാഞ്ഞങ്ങാട്ടു നിന്ന് ബേക്കലിലേക്ക് 30 മിനിറ്റ് യാത്രയേ ഉള്ളു.
(മനോരമ പ്രസിദ്ധീകരിച്ചത്)