home hb about hb events

കൂട്ടപ്പുന്ന കണ്ടോര്‍ ചാമുണ്ഡിക്ഷേത്രത്തില്‍ കളിയാട്ടം

  [April 2nd 2014] കൂട്ടപ്പുന്ന കണ്ടോര്‍ ചാമുണ്ഡിക്ഷേത്രത്തില്‍ കളിയാട്ടം

 

Posted on: 02 Apr 2014


 

നീലേശ്വരം: പത്തുവര്‍ഷത്തിനുശേഷം നടക്കുന്ന ബങ്കളം കൂട്ടപ്പുന്ന കണ്ടോര്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനത്തെ ത്രിദിനകളിയാട്ടം നാലിന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാല്‍പതോളം തെയ്യങ്ങള്‍ കെട്ടിയാടും. കളിയാട്ടദിവസങ്ങളില്‍ രണ്ടുനേരവും അന്നദാനം ഉണ്ടായിരിക്കും.
നാലിന് പുലര്‍ച്ചെ ചെരണത്തല എടമന മനയ്ക്കല്‍ നാരായണന്‍ എമ്പ്രാന്തിരിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമവും വിശേഷാല്‍ പൂജകളും നടക്കും. വൈകുന്നേരം കേളികൊട്ട്, തുടര്‍ന്ന് മൂഡനോര്‍ ദൈവം പുറപ്പാട്. രാത്രി പഞ്ചുരുളി, കല്ലുരുട്ടി, പൊട്ടന്‍, കരിഞ്ചാമുണ്ഡി, വീരന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ശനിയാഴ്ച രാവിലെ മുതല്‍ പുതിയകുറത്തി, ബ്രാഹ്മണചാമുണ്ഡി, ധര്‍മപഞ്ചുരുളി, ചുള്ളിക്കര ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, കണ്ടോര്‍ചാമുണ്ഡിയുടെ കുളിച്ചുതോറ്റവും മന്ത്രമൂര്‍ത്തിയും അരങ്ങിലെത്തും. സമാപനദിവസമായ ഞായറാഴ്ച രാവിലെമുതല്‍ കുഞ്ഞാറ് കുറത്തി, ഗുളികന്‍, രക്തചാമുണ്ഡി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.
മൂന്നുമണിക്ക് തെയ്യങ്ങളുടെ മുടി എടുക്കലോടെ കളിയാട്ടം സമാപിക്കും. ബ്രാഹ്മണാചാരങ്ങള്‍ അനുഷ്ഠിക്കുകയും സ്ത്രീകള്‍ക്ക് ദര്‍ശനം നിഷിധവുമായ ബ്രാഹ്മണചാമുണ്ഡി ഈ ക്ഷേത്രത്തിലെമാത്രം പ്രത്യേകതയാണ്.
പത്രസമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ബാലകൃഷ്ണന്‍ നായര്‍. മുന്‍ എം.എല്‍.എ. എം.നാരായണന്‍, കണ്‍വീനര്‍ എം.കുഞ്ഞിരാമന്‍, കെ.കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.