പൂബാണംകുഴിക്ഷേത്രത്തില്‍ പൂരോത്സവം
[April 2nd 2014]ഉദുമ: അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴിക്ഷേത്രത്തില്‍ പൂരോത്സവം മൂന്നിന് തുടങ്ങും. 13ന് സമാപിക്കും. കാര്‍ത്തികനാളായ മൂന്നിന് വൈകിട്ട് എടമന ചാവുടിയില്‍നിന്ന് ഭണ്ഡാരം എഴുന്നള്ളിക്കും. തുടര്‍ന്ന് പൂരക്കളി, നൃത്തശില്പം എന്നിവ നടക്കും. അഞ്ചിന് ഉത്തരരാമായണം നാടകം.
12ന് രാവിലെ രണ്ടുമണിക്ക് കരിപ്പോടി ആറാട്ടുകടവിലേക്ക് പൂരംകുളി എഴുന്നള്ളത്ത് പുറപ്പെടും.
ഉച്ചയ്ക്ക് പൂരക്കഞ്ഞി വിതരണവും രാത്രി 10ന് പൊടിപ്പള്ളം-പാലത്താട് പ്രദേശങ്ങളിലുള്ളവരുടെ കാഴ്ചസമര്‍പ്പണം. 13ന് 10മണിമുതല്‍ വൈകിട്ട് അഞ്ചുവരെ പൂരക്കളിയും രാത്രിയില്‍ ഭണ്ഡാരം തിരിച്ചെഴുന്നള്ളത്തുഘോഷയാത്രയും കഴിഞ്ഞ് ഉത്സവം സമാപിക്കും.