കാളിദാസ കാഡകം ജേതാക്കള്‍
[April 2nd 2014]
കൊളത്തൂര്‍: ഫ്രന്‍ഡ്‌സ് കൊളത്തൂര്‍ സംഘടിപ്പിച്ച ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാളിദാസ കാഡകം ജേതാക്കളായി. വിന്നേഴ്‌സ് ബേഡകം രണ്ടാംസ്ഥാനം നേടി. വിജയികള്‍ക്ക് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സി.സുശീല സമ്മാനം നല്‍കി. എം.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുരേശന്‍ തോട്ടത്തില്‍ സ്വാഗതവും പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.