home hb about hb events

  [April 2nd 2014]

 

മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി(www.kvartha.com 02.04.2014) മിനിമം ബാലന്‍സ് ഇല്ലാത്ത് ബാങ്ക് അക്കൗഡുകളില്‍ നിന്നും പ്രവര്‍ത്തനരഹിതമായ അക്കൗഡുകളില്‍ നിന്നും പിഴ ഈടാക്കരുതെന്നും അത്തരം അക്കൗണ്ടുകളിലെ സേവനങ്ങള്‍ പരിമിതപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.



അക്കൗണ്ട് ഉടമയുടെ പ്രയാസത്തേയും ശ്രദ്ധക്കുറവിനേയും ബാങ്കുകള്‍ മുതലെടുപ്പ് നടത്തരുത്. നിലവില്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ മൂന്നുമാസത്തേയോ ആറുമാസത്തേയോ ശരാശരിയുടെ അടിസ്ഥാനത്തിലാണ് തുക ബാങ്കുകള്‍ ഈടാക്കുന്നത്. ഇതിനു പകരം ബാങ്കുകള്‍ക്ക് സേവനങ്ങള്‍ പരിമിതപ്പെടുത്താമെന്നും ആവശ്യമായ തുക അക്കൗണ്ടില്‍ വന്നാല്‍ സേവനങ്ങള്‍ പുനസ്ഥാപിച്ച് നല്‍കണമെന്നും ആര്‍.ബി.ഐ ബാങ്കുകളോട് നിര്‍ദ്ദേശിച്ചു.