ലേലം വീണ്ടും
[April 2nd 2014]തിരുവനന്തപുരം: ജോഷിയുടെ ഹിറ്റ് ചിത്രത്തമായ ലേലത്തിന്റെ രണ്ടാം പതിപ്പ് വരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന കരുത്തന്‍ കഥാപാത്രമായി സുരേഷ്‌ഗോപി വെള്ളിത്തിരയില്‍ നിറഞ്ഞാടി ചിത്രമായിരുന്നു ലേലം. മലയാളത്തിലെ കള്‍ട്ട് ആക്ഷന്‍ സിനിമകള്‍ക്കിടിയില്‍ ലേലത്തിന് ഇപ്പോഴും സ്ഥാനമുണ്ട്.
രഞജി പണിക്കര്‍ ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചനയിലാണെന്നാണ് വിവരം. കിങ്ങ് ആന്‍ഡ് കമ്മിഷണറിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതിന്റെ ക്ഷീണം ലേലത്തിലൂടെ സുരേഷ്‌ഗോപി തീര്‍ക്കുമോ എന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
രണ്ടാം ഭാഗത്തിന്രെ സംവിധായകനും ജോഷി തന്നെയായിരിക്കും. ഇപ്പോള്‍ സുരേഷ്‌ഗോപി ശങ്കറിന്റെ വിക്രം ചിത്രത്തില്‍ പ്രധാന വില്ലനെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനുശേഷമാണ് ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ എത്തുക.
By kvartha