ജനവിധി 2014 പ്രവചന മത്സരം സംഘടിപ്പിക്കുന്നു
[April 2nd 2014]ആസന്നമായ പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ദുബൈ കെ.എം.സി.സി തവനൂര്‍ മണ്ഡലം കമ്മിറ്റി 'ജനവിധി 2014' എന്ന പേരില്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു.
ഏപ്രില്‍ നാലുമുതല്‍ മെയ് പത്ത് വരെയായിരിക്കും ഇതിന്റെ കാലാവധി. ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് ഇതിന് അവസരം ഒരുക്കിയിടുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5955216,050 3053693 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.