home hb about hb events

മാര്‍ഗനിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കം ചെയ്യും

  [April 2nd 2014] മാര്‍ഗനിര്‍ദ്ദേശം പാലിച്ചിട്ടില്ലാത്ത ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ നീക്കം ചെയ്യും

കാസര്‍കോട്: (kasargodvartha.com 01.04.2014) അച്ചടിച്ച സ്ഥാപനത്തിന്റെയും, പ്രസാധകന്റെയും വിവരങ്ങള്‍ ഉള്‍പെടാത്ത പ്രചാരണ ഫ്‌ളക്‌സ്  ബോര്‍ഡുകളുടെ ചെലവുകള്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പെടുത്തും. കളക്ടറേറ്റില്‍ സ്ഥാനാര്‍ത്ഥികളുടേയും, ഏജന്റുമാരുടെയും യോഗത്തില്‍ ചെലവുകള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ. സി. സോമണ്ണ അറിയിച്ചതാണിത്.

മാര്‍ഗ നിര്‍ദ്ദേശം പാലിക്കാത്തതും ആരും അവകാശവാദം ഉന്നയിക്കാത്തതുമായ പ്രചാരണ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. സോഷ്യല്‍ മീഡിയകളിലൂടെയും മൊബൈല്‍ ഫോണ്‍ എസ്.എം.എസ് വഴിയും നടത്തുന്ന പ്രചാരണങ്ങളും തെരഞ്ഞെടുപ്പ്  ചെലവില്‍ ഉള്‍പെടുത്തും. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മോശം പരാമാര്‍ശം നടത്തി സന്ദേശങ്ങള്‍ അയക്കരുത്.  രാഷ്ട്രീയ കക്ഷി  ഓഫീസുകളുടെ പ്രവര്‍ത്തനം പ്രചാരണചെലവില്‍ഉള്‍പെടുത്തില്ല.

Flex


എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ക്ക് പുറമേ പാര്‍ട്ടി ഓഫീസുകള്‍ക്കു മുന്നില്‍ സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രചാരണം നടത്തിയാല്‍ അതും ചെലവില്‍ ഉള്‍പെടുത്തും. സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ നോഡല്‍ ഓഫീസറായ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, അസി. എക്‌സപെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ ടി.ഇ ജനാര്‍ദ്ദനന്‍ ലോക്കല്‍ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാജഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.